
വെഞ്ഞാറമൂട്:രക്തസാക്ഷികളായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും നാടായ തേമ്പാമൂട്ടിൽ നിന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥ പ്രയാണം തുടങ്ങി. ഹഖിന്റെ മകൾ ഐറ,പിതാവ് സമദ്,മിഥിലാജിന്റെ സഹോദരൻ നിസാം എന്നിവർ പങ്കെടുത്തു. രക്തസാക്ഷി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം തേമ്പാമൂട്ടിൽ നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. അനൂപ് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കൊല്ലായിൽ സുദേവൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്,സെക്രട്ടറി വി.കെ സനോജ്, ജാഥാ ക്യാപ്ടൻ ചിന്ത ജെറോം,ജാഥാ മാനേജർ കെ.പി. പ്രമോഷ്,സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ഡി.കെ മുരളി എം.എൽ.എ.എസ് സുനിൽകുമാർ,ഏരിയ സെക്രട്ടറി ഇ.എ സലിം,ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം കവിത,ജില്ലാ ട്രഷറർ വി.എസ് ശ്യാമ,പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഷിജുഖാൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ. സജീവ് നന്ദിയും പറഞ്ഞു. കൊടിമരം എം. വിജയകുമാറിൽനിന്ന് ചിന്താ ജെറോമും കെ.പി. പ്രമോഷും ഏറ്റുവാങ്ങി. വെഞ്ഞാറമൂട്ടിൽ നടന്ന ജാഥ സ്വീകരണം സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ഷാഹിൻ അദ്ധ്യക്ഷനായി.ജാഥാ ക്യാപ്ടൻ ചിന്ത ജെറോം, മാനേജർ കെ.പി പ്രമേഷ്,പ്രതിൻ സാജ് കൃഷ്ണ,ഷൈൻ രാജേന്ദ്രൻ,ശ്രീമണി തുടങ്ങിയവർ സംസാരിച്ചു.