വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം ജൂൺ 10ന് റിലീസ്

dear

ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ,ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനും വിനീത് ‌കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡിയർ ഫ്രണ്ട് എന്നു പേരിട്ടു. തന്മാത്രയിലൂടെ അരങ്ങേറ്റം കുറിച്ച അർജുൻലാൽ, പടയിലൂടെ ശ്രദ്ധ നേടിയ അർജുൻ രാധാകൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. അഞ്ചു സുഹൃത്തുക്കളുടെ കഥയും അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ബംഗ്ളൂർ മുംബെയ്, കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിന് ഹാപ്പി അവേഴ്സ് എന്റർടെയ്‌ൻമെന്റ്‌സിന്റെയും ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്‌മാൻ എന്നിവർ ചേർന്നാണ് നിർമ്മാണം.ഷറഫ്, സുഹാസ് എന്നിവരോടൊപ്പം അർജുൻ ലാലും ചേർന്നാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം ജസ്‌റ്റിൻ വർഗീസ്, എഡിറ്റർ:ദീപു ജോസഫ്. ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച അയാൾ ഞാനല്ല എന്ന ചിത്രമാണ് വിനീത് കുമാറിന്റെ ആദ്യ സംവിധാന സംരംഭം.