ahanusha

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം ദ്‌ ഗ്രേമാനിലെ താരത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങി. അവഞ്ചേർസ് സംവിധായകൻ റൂസോ സഹോദരങ്ങൾ ഒരുമിക്കുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്‌നറായിരിക്കും. സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗ്ളോസിങിനും ഒപ്പമാണ് ധനുഷ് എത്തുന്നത്. അനാ ഡെ അർമാസ് നായികയാവുന്ന ചിത്രം ജൂലായ് 22ന് നെറ്റ്‌ഫ്ളിക്സിലൂടെ റിലീസ് ചെയ്യും . 2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ് ഗ്രേമാൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. വാഗ്നർ മൗറ, ജെസീക്ക ഹെൻറിക്, ജൂലിയ ബട്ടർസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.