sunny

ജോസഫിന്റെ ഹിന്ദി റീമേക്ക് സൂര്യ ജയ്‌പൂരിൽ ചിത്രീകരണം പുരോഗമിക്കുന്നു. സണ്ണി ഡിയോൾ ആണ് മലയാളത്തിൽ ജോജു ജോർജ് അവതരിപ്പിച്ച കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നത്. ചിത്രത്തിലെ തന്റെ ഫസ‌്റ്റ് ലുക്ക് ആരാധകർക്കായി സണ്ണി ഡിയോൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ജോജു ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജോസഫ് താരത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. ആത്മീയ രാജനും മാധുരിയുമായിരുന്നു ചിത്രത്തിലെ നായികമാർ. എം. പദ്‌മകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഷാഹി കബീർ രചന നിർവഹിച്ചു.