
തിരുവനന്തപുരം: തീർത്ഥാടകരുടേയും അവധിക്കാല യാത്രക്കാരുടേയും പരാതികൾ പരിഗണിച്ച് എറണാകുളത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ ഉടൻ ആരംഭിക്കുമെന്ന് പാർലമെന്റിലെ റെയിൽവേ കാര്യ സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാലുടൻ ദക്ഷിണറെയിൽവേ സർവ്വീസ് ആരംഭിക്കും. എറണാകുളത്തു നിന്ന് ശനി,ഞായർ ദിവസങ്ങളിലായിരിക്കും വേളാങ്കണ്ണിയിലേക്ക് പ്രത്യേക സർവ്വീസ്. തത്കാലം നാഗൂർ വരെ മാത്രമേ ട്രെയിൻ പോകൂ. നാഗൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്കുള്ള റെയിൽവേ ലൈനിൽ പണിപൂർത്തിയാകുന്ന മുറയ്ക്ക് വേളാങ്കണ്ണി വരെ സർവ്വീസ് നടത്തും. എറണാകുളത്തു നിന്ന് ധൻബാദിലേക്ക് ചൊവ്വ,വ്യാഴം ദിവസങ്ങളിൽ അവധിക്കാല പ്രത്യേക ട്രെയിൻ സർവ്വീസ് നടത്താനും ദക്ഷിണ റെയിൽവേ തീരുമാനിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.