silverline

തിരുവനന്തപുരം: സിൽവർലൈൻ ബഫർസോണിന്റെ വിസ്തൃതി കെ-റെയിൽ അധികൃതർ പുറത്തുവിട്ടതിനുമപ്പുറമായിരിക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിലയിരുത്തി. പാതയുടെ ഇരുവശത്തും അഞ്ച് മീറ്റർ വീതം ബഫർസോൺ എന്നാണ് വിശദീകരിക്കുന്നതെങ്കിലും 30 മീറ്റർ വീതം വരെയെങ്കിലും ആകാമെന്നാണ് ഫീൽഡ്തല വിവരശേഖരണം പൂർത്തിയാക്കിയ പരിഷത്ത് സമിതിയുടെ കണ്ടെത്തൽ.

തണ്ണീർത്തടങ്ങളെ ദോഷകരമായി ബാധിക്കില്ലെന്ന വാദത്തെയും തള്ളുന്നതാണ് പഠനമെന്നാണ് അറിയുന്നത്. വിവരശേഖരണം പൂർത്തിയാക്കിയിട്ട് മൂന്ന് മാസം പിന്നിട്ടെങ്കിലും പ്രാഥമിക റിപ്പോർട്ട് പോലും പരിഷത്ത് പുറത്തുവിടാത്തത് സംഘടനയ്ക്കകത്തും ചർച്ചയായിട്ടുണ്ട്.

വെള്ളക്കെട്ടിനുള്ള സാദ്ധ്യതകൾ രൂപപ്പെടുത്തുന്ന അലൈൻമെന്റാണ് പാതയുടേത്. കിണറുകളെ പോലും ബാധിച്ചേക്കാവുന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ട്. സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നതിനാലാണ് റിപ്പോർട്ട് വൈകുന്നതെന്ന മുറുമുറുപ്പുകളും സംഘടനയിൽ ശക്തമാണ്.

 ഗ്രാമസഭകൾ വിളിച്ച് ചർച്ച ചെയ്യണമെന്ന് വാദം

സിൽവർലൈനുമായി ബന്ധപ്പെട്ട് ഇന്ന് നടത്തുന്ന സംവാദത്തിന്റെ ആത്മാർത്ഥതയും പരക്കെ ചർച്ച ചെയ്യപ്പെടുന്നു. യഥാർത്ഥ ആശങ്കകൾ ചർച്ച ചെയ്യാനാണെങ്കിൽ പഞ്ചായത്ത്, ഗ്രാമസഭാ തലങ്ങളിലാണ് സംവാദം നടത്തേണ്ടതെന്ന് പ്രമുഖ സാമൂഹ്യചിന്തകനും സാമ്പത്തികവിദഗ്ദ്ധനുമായ ഡോ. കെ.ടി. രാംമോഹൻ ചൂണ്ടിക്കാട്ടി.

 സി​ൽ​വ​ർ​ ​ലൈൻ സം​വാ​ദം​ ​ഇ​ന്ന്

സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​കെ​-​റെ​യി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​സം​വാ​ദം​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​പാ​ള​യം​ ​ഹോ​ട്ട​ൽ​ ​വി​വാ​ന്ത​യി​ൽ​ ​ന​ട​ക്കും.​ ​ചാ​ന​ലു​ക​ളി​ലും​ ​കെ​-​റെ​യി​ലി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ഫേ​സ് ​ബു​ക്ക് ​പേ​ജി​ലും​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലി​ലും​ ​ച​ർ​ച്ച​ ​ത​ത്സ​മ​യം​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യും.​ ​ക്ഷ​ണി​ക്ക​പ്പെ​ട്ട​ ​സ​ദ​സ്സി​നാ​ണ് ​പ്ര​വേ​ശ​നം.​ ​ഡോ.​ ​ആ​ർ.​വി.​ജി.​ ​മേ​നോ​ൻ,​ ​റെ​യി​ൽ​വേ​ ​ബോ​ർ​ഡ് ​ടെ​ക്നി​ക്ക​ൽ​ ​(​എ​ൻ​ജി​നി​യ​റിം​ഗ്)​ ​അം​ഗ​വും​ ​മ​ദ്ധ്യ​ ​റെ​യി​ൽ​വേ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​രു​മാ​യി​രു​ന്ന​ ​സു​ബോ​ധ് ​കാ​ന്ത് ​ജെ​യി​ൻ,​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​ആ​യി​രു​ന്ന​ ​ഡോ.​ ​കു​ഞ്ചെ​റി​യ​ ​പി.​ ​ഐ​സ​ക്,​ ​ട്രി​വാ​ൻ​ഡ്രം​ ​ചേം​ബ​ർ​ ​ഒ​ഫ് ​കോ​മേ​ഴ്സ് ​പ്ര​സി​ഡ​ന്റ് ​എ​സ്.​എ​ൻ.​ ​ര​ഘു​ച​ന്ദ്ര​ൻ​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​പ​ദ്ധ​തി​യെ​ ​എ​തി​ർ​ക്കു​ന്ന​വ​രു​ടെ​ ​പാ​ന​ലി​ലാ​ണ് ​ആ​ർ.​വി.​ജി.​ ​മേ​നോ​നെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​ഇ​വ​ർ​ക്ക് ​പ​ത്ത് ​മി​നി​റ്റ് ​വീ​തം​ ​സം​സാ​രി​ക്കാം.
ച​ർ​ച്ച​യി​ൽ​ ​നി​ന്ന് ​പി​ന്മാ​റി​യ​ ​അ​ലോ​ക് ​കു​മാ​ർ​ ​വ​ർ​മ്മ,​ ​ശ്രീ​ധ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ക്ക് ​പ​ക​രം​ ​ആ​രെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​ബ​റോ​ഡ​യി​ലെ​ ​നാ​ഷ​ണ​ൽ​ ​റെ​യി​ൽ​വേ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​സീ​നി​യ​ർ​ ​പ്രൊ​ഫ​സ​റും,​ ​പാ​ല​ക്കാ​ട് ​ഡി​വി​ഷ​ൻ​ ​മു​ൻ​ ​അ​ഡി.​ ​ഡി.​ആ​ർ.​എ​മ്മും​ ​സൗ​ത്ത് ​വെ​സ്റ്റ് ​റെ​യി​ൽ​വേ​യി​ൽ​ ​ചീ​ഫ് ​പേ​ഴ്സ​ണ​ൽ​ ​ഓ​ഫീ​സ​റു​മാ​യി​രു​ന്ന​ ​മോ​ഹ​ൻ​ ​മേ​നോ​നാ​ണ് ​മോ​ഡ​റേ​റ്റ​ർ.​ ​കെ​-​റെ​യി​ലി​ൽ​ ​പ്ര​തി​നി​ധി​ക​ൾ​ ​സം​വാ​ദ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കി​ല്ല.
പ​ദ്ധ​തി​യെ​ ​അ​നു​കൂ​ലി​ക്കു​ന്ന​വ​രും​ ​എ​തി​ർ​ക്കു​ന്ന​വ​രു​മ​ട​ക്കം​ ​ഇ​രു​പ​തു​ ​പേ​രെ​ ​ക്ഷ​ണി​ച്ച​താ​യി​ ​കെ​-​റെ​യി​ൽ​ ​അ​റി​യി​ച്ചു.​ ​കെ​-​റെ​യി​ൽ​ ​ച​ർ​ച്ച​യ്ക്ക് ​ബ​ദ​ലാ​യി​ 28​ന് ​മൂ​ന്നി​ന് ​പ്ര​സ് ​ക്ല​ബ്ബി​ൽ​ ​മൂ​വ്മെ​ന്റ് ​ഫോ​ർ​ ​പീ​പ്പി​ൾ​സ് ​ഫ്ര​ണ്ട്‌​ലി​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​സം​വാ​ദം​ ​സം​ഘ​ടി​പ്പി​ക്കും.​ ​ബം​ഗ​ളൂ​രു​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​അ​ഡ്വാ​ൻ​സ്ഡ് ​സ്റ്റ​ഡീ​സ് ​ജി​യോ​ളി​ജി​സ്റ്റ് ​ഡോ.​സി.​പി.​ ​രാ​ജേ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.