തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ആർ.ശങ്കർ ജന്മദിനാഘോഷം 30ന് ആർ.ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.സംസ്ഥാനതല ഉദ്ഘാടനം പാളയം ശങ്കർ സ്ക്വയറിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ നിർവഹിക്കും.ഫൗണ്ടേഷൻ പ്രസിഡന്റ് ടി. ശരത്‌ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഡി.സി.സി പ്രസിഡന്റ് പാലോട് രവി, അടൂർ പ്രകാശ് എം.പി, എം.വിൻസെന്റ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.