
ബാലരാമപുരം:വിഷരഹിത പച്ചക്കറി ഉത്പാദനത്തിനായി ജൈവകൃഷിക്ക് പ്രാധാന്യം നൽകണമെന്നും കർഷകർക്ക് പ്രോത്സാഹനം നൽകി അവർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി കർഷകരുടെ ലാഭം ഇരട്ടിയാക്കാനുള്ള നടപടി ഫാർമേഴ്സ് കമ്പനികൾ സ്വീകരിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാർ പറഞ്ഞു.തിരുവനന്തപുരം ഫെഡറേഷൻ ഓഫ് ഫാർമേഴ്‌സ് ക്ലബ് വാർഷികത്തോടനുബന്ധിച്ച് ഇൻലാൻഡ് ഫിഷ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യ ഷെയർ വിതരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഫാർമേഴ്സ് ക്ലബ് വാർഷികം ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഫാംഫെഡ് പ്രസിഡന്റ് ഹജികുമാർ അദ്ധ്യക്ഷത വഹിച്ചു.മികച്ച ഫാർമേഴ്‌സ് ക്ലബ്,കർഷക ശ്രേഷ്ഠ,കൃഷിയിൽ വൈദഗ്ധം തെളിയിച്ച മികച്ച കർഷകർ എന്നിവർക്കുള്ള അവാർഡ് വിതരണവും നടന്നു.ഫാംഫെഡ് വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ,കമ്പനി ഡയറക്റ്റ് ബോർഡ് ചെയർമാൻ ബാബു സുരേഷ്,സോളമൻ, അയ്യപ്പൻ നായർ,ബിന്ദു ജസ്റ്റിൻ, വിജയകുമാരി,മേരിക്കുട്ടി,വിജയകുമാർ,പ്രഭാകരാൻപിള്ളൈ,ശ്രീകുമാരൻ,പ്രകാശ്,സുധീഷ്കുമാർ എന്നിവർ സംസാരിച്ചു.