photo

നെടുമങ്ങാട്:25 വർഷത്തെ സേവനത്തിനുശേഷം വേങ്കോട് കുഞ്ചം അങ്കണവാടിയിൽ നിന്ന് വിരമിക്കുന്ന കെ. വിജയകുമാരിക്ക് യാത്രയയപ്പ് നൽകി.വെൽഫയർ കമ്മിറ്റിയുടെ ഉപഹാരം നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ സമ്മാനിച്ചു.കൗൺസിലർ ബി.എ.അഖിൽ അദ്ധ്യക്ഷത വഹിച്ചു.മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.എസ്.ബിജു, ഐ.സി.ഡി.എസ് സൂപ്പർ വൈസർ വിദ്യ,നീതു,മുൻ കൗൺസിലർ ബി.ബി.സുശീല,വർക്കർ എസ്.ഷീജ,വെൽഫയർ കമ്മിറ്റി അംഗങ്ങളായ എസ്.രമാദേവി,വി.ഷൈലജ,രാധാകൃഷ്ണൻ,അനു എന്നിവർ സംസാരിച്ചു.