manoj

നെയ്യാറ്റിൻകര: ഗുരുധർമ്മ പ്രചാരണസഭ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരുത്വാമല ശാന്തി ആശ്രമത്തിൽ നടന്ന പ്രാത്ഥനായോഗം ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര അഡ്വൈസറി ബോർഡ് അംഗം അരുവിപ്പുറം അശോകൻ ശാന്തി ഉദ്ഘാടനം ചെയ്തു.സ്വാമിനി ശാന്തിമയി മാത അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനയുടെ പ്രാധാന്യം സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്നതിന് ഇതു പോലുള്ള സത്സംഘങ്ങൾ അനിവാര്യമാണന്നും, പ്രാർത്ഥനകളിൽ പങ്കെടുക്കാത്തവർക്ക് ഉപ്പില്ലാത്ത ആഹാരം കൊടുക്കണമെന്ന് ഗുരു പറഞ്ഞ കാര്യവും യോഗം അനുസ്മരിച്ചു. ഈശ്വരനും മനുഷ്യനും തമ്മിലുള്ള ആത്മീയ സംഭാഷണമാണ് പ്രാർത്ഥനയെന്ന് സ്വാമിനി ശാന്തിമയി പറഞ്ഞു.ഗുരുധർമ്മപ്രചാരണ സഭ കോ -ഓർഡിനേറ്റർ കെ. ജയധരൻ, കേന്ദ്ര സമിതി അംഗങ്ങളായ മണക്കാട് സി. രാജേന്ദ്രൻ, പുന്നാവൂർ അശോകൻ തുടങ്ങിയവർ സംസാരിച്ചു.നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി മുള്ളറവിള വി.ജെ. അരുൺ സ്വാഗതവും ആറ്റുകാൽ ശ്രീകണ്ഠൻ നന്ദിയും പറഞ്ഞു.