തിരുവനന്തപുരം: സാമൂഹിക മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്‌മരണസമ്മേളനം ഇന്ന് രാവിലെ 11ന് ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യും. സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ.പി. അനിൽദേവ് അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രൻ, ഡോ. എസ്. കൃഷ്‌ണകുമാർ, ബി. അബ്‌ദുൽസലാം തുടങ്ങിയവർ പങ്കെടുക്കും.അനുസ്‌മരണ സമ്മേളനത്തോടനുബന്ധിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്‌മൃതി മണ്ഡപത്തിൽ നിന്ന് സി.എസ്. സുജാത തിരികൊളുത്തിയ ദീപശിഖാ പ്രയാണം ഇന്നലെ വൈകിട്ട് നാലിന് പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ കെ. സുകുമാരൻ സ്‌മാരക സ്‌മൃതി മണ്ഡപത്തിൽ അവസാനിച്ചു. സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ.പി. അനിൽദേവ്, ജനറൽ സെക്രട്ടറി ഡോ. ബി. അബ്‌ദുൽസലാം, സ്വാമി സുകൃതാനന്ദ, അനിൽകുമാർ, എൻ. രാധാകൃഷ്‌ണൻ, സജീവ് നാണു, ശിവബാബു തുടങ്ങിയവർ നേതൃത്വം നൽകി.