mv-govindan

തിരുവനന്തപുരം: സിൽവർ ലൈനിനിൽ തുറന്ന ചർച്ചയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും സംവാദത്തിൽ പങ്കെടുക്കാത്തവരുടേത് മുടന്തൻ ന്യായങ്ങളാണെന്നും മന്ത്രി എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആര് എപ്പോൾ വന്നാലും ചർച്ചയ്ക്ക് തയ്യാറാണ്. സംവാദം സംഘടിപ്പിക്കേണ്ടത് സർക്കാരാണെന്ന അലോക്‌ വർമ്മയുടെ ആവശ്യത്തിന് കെ. റെയിൽ സർക്കാരിന്റെ ഭാഗമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഗുജറാത്ത് മോഡൽ വികസനം പഠിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ യാത്രയെയും മന്ത്രി ന്യായീകരിച്ചു. ലോകത്തിന്റെ എല്ലായിടത്തെയും നല്ല കാര്യങ്ങളെ കുറിച്ച് കേരളം അന്വേഷിക്കാറുണ്ട്. ഗുജറാത്ത് യാത്ര അതിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.