shaiju

നെയ്യാറ്റിൻകര: യാചകനായ വൃദ്ധനെ കുളിപ്പിച്ച് വൃത്തിയാക്കി പുതിയ ഡ്രസും വാങ്ങി നൽകിയ നെയ്യാറ്റിൻകര ട്രാഫിക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും പൂവാർ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജുവിന് നെയ്യാറ്റിൻകര പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു. നെയ്യാറ്റിൻകര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, സംഘാടകസമിതി ചെയർമാനും മുൻസിപ്പൽ കൗൺസിലറുമായ മഞ്ചത്തല സുരേഷ്, കൗൺസിലർ ഗ്രാമം പ്രവീൺ, ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, സംഘാടക സമിതി കൺവീനർ ഓലത്താന്നി അനിൽ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സുരേഷ് തമ്പി. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ മെട്രോ സതീഷ്, ശബരിനാഥ് രാധാകൃഷ്ണൻ, ക്യാപിറ്റൽ വിജയൻ, തിരുമംഗലം സന്തോഷ് എന്നിവർ പങ്കെടുത്തു.