kerala-university

തിരുവനന്തപുരം: കേരളസർവകലാശാല ഏപ്രിൽ 8 ന് നടത്തിയ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് നാലാം സെമസ്​റ്റർ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് കൊവിഡ് സ്‌പെഷ്യൽ 'സിഗ്നൽസ് ആൻഡ് സിസ്​റ്റംസ്" പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ മേയ് 3 ന് നടത്തും.

നാലാം സെമസ്​റ്റർ ബി.ടെക് ഡിസംബർ 2021 സപ്ലിമെന്ററി പരീക്ഷയുടെ സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 'സ്‌ട്രെംഗ്‌ത് ഒഫ് മെ​റ്റീരിയൽസ് ലാബ്" പ്രാക്‌ടിക്കൽ പരീക്ഷ മേയ് 5 ന് തിരുവനന്തപുരം എൽ.ബി.എസിൽ നടത്തും.

ഡിസംബറിൽ നടത്തിയ ഒമ്പതാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 28, 29, 30 തീയതികളിൽ ഇ.ജെ. പത്ത് സെക്ഷനിൽ എത്തണം.

മേയിൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ എം.ബി.എ. റെഗുലർ - (2021 അഡ്മിഷൻ - 2020 സ്‌കീം) സപ്ലിമെന്ററി - (2017 അഡ്മിഷൻ - 2014 സ്‌കീം), (2018 & 2019 അഡ്മിഷൻ - 2018 സ്‌കീം), (2020 അഡ്മിഷൻ - 2020 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ മേയ് 5 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം.