പോത്തൻകോട്: അങ്കണവാടി വഴി വിതരണം ചെയ്‌ത ന്യൂട്രിമിക്‌സായ അമൃതംപൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. നഗരസഭയിലെ ഞാണ്ടൂർക്കോണം വാർഡിലുള്ള ആളിതറട്ടയിൽ സ്ഥിതിചെയ്യുന്ന അങ്കണവാടിയിൽ നിന്ന് ഞാണ്ടൂർക്കോണം സ്വദേശി രേഖയുടെ വീട്ടിലേക്ക് നൽകിയ പൊടിയിലാണിത്.

ഒമ്പതുമാസം പ്രായമായ ചെറുമകൾക്ക് നൽകാൻ ഇന്നലെ രാവിലെ പുതിയ പായ്‌ക്കറ്റ് പൊട്ടിച്ചപ്പോഴാണ് സംഭവം. കഴിഞ്ഞ മാസം വിതരണം ചെയ്‌ത പായ്ക്കറ്റിൽ ചത്തുണങ്ങിയ നിലയിലായിരുന്നു പല്ലിയെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു.