chenkal-temple

പാറശാല: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിട്ടേജ് ട്രസ്റ്റിന്റെ ഈ വർഷത്തെ സന്യാസി ശ്രേഷ്ഠ പുരസ്കാരത്തിന് മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയും, ഏറ്റവും നല്ല ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ക്ഷേത്രത്തിനുള്ള പുരസ്കാരത്തിന് മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രവും അർഹയായി.

പുരസ്കാരങ്ങളുടെ സമർപ്പണം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിട്ടേജ് ട്രസ്റ്റ് ഡയറക്ടർ ഗീതാ രാജേന്ദ്രൻ നിർവഹിച്ചു. സന്യാസി ശ്രേഷ്ഠ പുരസ്കാരം സ്വാമി മഹേശ്വരാനന്ദ സരസ്വതിയും, ഏറ്റവും നല്ല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ക്ഷേത്രത്തിനുള്ള പുരസ്കാരം മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്ര മേശാന്തി കുമാർ മഹേശ്വരവും ഏറ്റുവാങ്ങി. തുടർന്ന് കലാനിധിയുടെ അംഗങ്ങളായ അമ്പതിൽപ്പരം കലാകാരന്മാർ പങ്കെടുത്ത ഭക്തിഗാനാമൃതവും നടന്നു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളായ വി.കെ.ഹരികുമാർ, ഓലത്താന്നി അനിൽ, വൈ.വിജയൻ, ജെ.ബി.അനിൽകുമാർ, കലാനിധി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.