
പാലോട്: വനം വകുപ്പ് ജീവനക്കാർ ജനകീയരാകണമെന്നും അതിനായി ലഭ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. ഫോറസ്റ്റ് റേയ്ഞ്ചിന് വേണ്ടി നിർമ്മിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെയും നവീകരിച്ച പൈതൃക മന്ദിരത്തിന്റെയും പാലോട് റേയ്ഞ്ച് ഓഫീസ് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി. വന്യമൃഗശല്യം രൂക്ഷമായ പാലോട് റേഞ്ചിനു കീഴിൽ ആർ.ആർ.ടി ടീമിന്റെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. വനംവകുപ്പ് മേധാവി പി.കെ കേശവൻ ഐ.എഫ്.എസ്, സഞ്ചയൻ കുമാർ ഐ.എഫ്.എസ്, വാമനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം,നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ,ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്,നന്ദിയോട് ബി.സുഭാഷ് ചന്ദ്രൻ, എസ്.എസ്. സജീഷ്, ജി. ബോബൻ, വി.രാജ്കുമാർ, ബിനു ജനമിത്ര, കെ.ഐ.പ്രദീപ് കുമാർ ഐ.എഫ്.എസ് തുടങ്ങിയവർ പങ്കെടുത്തു.