തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ സമ്മർ സ്കൂൾ പാളയം സെൻട്രൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.സംസ്കൃത സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.കെ.എസ്.രവികുമാർ ഉദ്‌ഘാടനം നിർവഹിച്ചു. മേയ് 20 വരെയാണ് സമ്മർ സ്കൂൾ. സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന അദ്ധ്യക്ഷത വഹിച്ചു. പാളയം വാർഡ് കൗൺസിലർ പാളയം രാജൻ, ചലച്ചിത്രതാരം ധന്യ അനന്യ, കവി ഗിരീഷ് പുലിയൂർ, ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.യു.അശോകൻ എന്നിവർ പങ്കെടുത്തു.