വിഴിഞ്ഞം: ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയ കുറ്റത്തിനു വിഴിഞ്ഞം മറൈൻ എൻഫോഴ്സ്‌മെന്റ് കഴിഞ്ഞ ദിവസം പിടികൂടിയ ബോട്ടിന് രണ്ടര ലക്ഷം രൂപ പിഴയീടാക്കി. ബോട്ട് വിട്ടുനൽകിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീനാ സുകുമാർ അറിയിച്ചു. കൊല്ലം സ്വദേശിയുടെ റൊസാരിയോ ക്യൂൻ എന്ന ബോട്ടാണ് 15 തൊഴിലാളികളുമായി പിടിയിലായത്. 6 വർഷമായി ലൈസൻസ് രേഖകളില്ലാതെ മീൻപിടിത്തം നടത്തി വരികയായിരുന്നു. വലിയതുറ ഭാഗത്തു നിന്നാണ് ബോട്ട് പിടികൂടിയത്.