1

വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്, വിവിധ സാമൂഹ്യ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ വെള്ളായണി കായലിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംക്കുറിച്ചു. നീക്കംചെയ്യുന്ന കുളവാഴയിൽ നിന്ന് വെള്ളായണി കാർഷിക കോളേജ് സാങ്കേതിക സഹകരണത്തോടെ ജൈവ വളമാക്കൽ, ബയോഗ്യാസ് നിർമ്മാണ മാതൃകാപദ്ധതി എന്നിവ നടപ്പിലാക്കുമെന്നും അദാനി ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു. അടുത്ത ആഴ്ച മുതൽ യന്ത്രമുപയോഗിച്ച് ഒരു മാസത്തെ കായൽ ശുചീകരണ പരിപാടി ആരംഭിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഡയറക്ടർ എത്തിരാജൻ രാമചന്ദ്രൻ, കോർപ്പറേറ്റ് അഫയേഴ്സ് വിഭാഗം മേധാവി സുശീൽ നായർ, അദാനി ഫൗണ്ടേഷൻ ദക്ഷിണ മേഖല വിഭാഗം മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ, സുരക്ഷാ വിഭാഗം മേധാവി രോഹിത് നായർ, എൻവയൺമെന്റ് വിഭാഗം മേധാവി ഹെബിൻ, എച്ച്.ആർ വിഭാഗം മേധാവി വിപിൻ ശേക്കുറി എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.