cabinet

തിരുവനന്തപുരം: ചികിത്സാർത്ഥം അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഓൺലൈനിലാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്. രാവിലെ 9.30ന് ഇവിടെ യോഗം തുടങ്ങുമ്പോൾ അവിടെ അർദ്ധരാത്രിയായിരുന്നു. അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ളിനിക്കിലാണ് മുഖ്യമന്ത്രി കഴിയുന്നത്.

അ​ടു​ത്ത​ ​ആ​ഴ്ച​യി​ലെ​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​വും​ ​ഓ​ൺ​ലൈ​നാ​യി​ ​ത​ന്നെ​യാ​വും​ ​ചേ​രു​ക.​ ​മേ​യ് 10​ന് ​മാ​ത്ര​മേ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്ന് ​തി​രി​കെ​യെ​ത്തൂ.​ ​ഇ​ന്ന​ലെ​ ​അ​ദ്ദേ​ഹം​ ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തെ​ ​അ​റി​യി​ച്ച​ത്.

 ഫാ​സ്റ്റ് ​ട്രാ​ക്ക് ​കോ​ട​തി​ക​ളിൽ ജു​ഡി​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​മാ​രെ​ ​നി​യ​മി​ക്കും

പോ​ക്‌​സോ​ ​-​ ​ബ​ലാ​ത്സം​ഗ​ ​കേ​സു​ക​ൾ​ ​വേ​ഗ​ത്തി​ൽ​ ​തീ​ർ​പ്പാ​ക്കു​ന്ന​തി​ന് ​ര​ണ്ടാം​ ​ഘ​ട്ട​മാ​യി​ ​അ​നു​വ​ദി​ച്ച​ 28​ ​ഫാ​സ്റ്റ് ​ട്രാ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​കോ​ട​തി​ക​ളി​ൽ​ ​നി​ല​വി​ലു​ള്ള​ ​ജു​ഡി​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​മാ​രെ​ ​നി​യ​മി​ക്കും.​ ​വി​ര​മി​ച്ച​ ​ജു​ഡി​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​മാ​രെ​ ​നി​യ​മി​ക്കാ​നാ​യി​രു​ന്നു​ ​നേ​ര​ത്തെ​യു​ള്ള​ ​തീ​രു​മാ​നം.

 ലൈ​ബ്ര​റി​ ​കൗ​ൺ​സിൽ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​ ​പ​രി​ഷ്ക​ര​ണം

സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​അ​നു​വ​ദി​ച്ച​ ​ശ​മ്പ​ള​വും മ​റ്റ് ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ലി​ന് ​കീ​ഴി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും​ ​ബാ​ധ​ക​മാ​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.