തിരുവനന്തപുരം: സംസ്ഥാനത്തെ എഫ്.സി.ഐ തൊഴിലാളികളുടെ ശമ്പള വർദ്ധന നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ എഫ്.സി.ഐ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സഞ്ചീവ് കുമാറിന് കത്ത് നൽകി. തൊഴിലാളികളുടെ മിനിമം വേതനം വർദ്ധിപ്പിക്കുക, മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷ നടപ്പിലാക്കുക, ആശ്രിത നിയമനം നൽകുക, സർവീസ് ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.സി.ഐ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി ) പ്രസിഡന്റ് അടൂർ പ്രകാശ് എം.പി കേന്ദ്രമന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണിത്. കേരളത്തിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.സി.ഐ യൂണിയൻ (ഐ.എൻ.ടി.യു.സി ) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയകുമാർ എം.പിക്ക് നിവേദനം നൽകിയിരുന്നു.