
കാട്ടാക്കട:എല്ലാവർക്കും വീട് എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ സ്വയം പര്യാപ്ത ഭവന സമുച്ചയം കാട്ടാക്കട മണ്ഡലത്തിലെ ആമച്ചലിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഫെബി വർഗീസ്,ജില്ലാ കളക്ടർ നവജ്യോത് ഖോസ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജില്ലാ പഞ്ചായത്തംഗം രാധിക ടീച്ചർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സരള ടീച്ചർ,സുനിത.വി.ജെ,ഗ്രാമ പഞ്ചായത്തംഗങ്ങൾ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ആദ്യഘട്ട നിർമ്മാണം പൂർത്തിയായതോടുകൂടി ഭൂമിയും വീടുമില്ലാത്ത 16 കുടുംബങ്ങൾക്കാണ് സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമായത്.