തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 55 കിലോഗ്രാം കഞ്ചാവുമായി വിഴിഞ്ഞത്ത് രണ്ടുപേർ പിടിയിലായ സാഹചര്യത്തിൽ നഗരത്തിലെ കഞ്ചാവ് കടത്ത് സംഘങ്ങൾ പൊലീസ് നിരീക്ഷണത്തിലാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി. സ്‌പർജൻകുമാർ അറിയിച്ചു. റെയ്ഡുകൾ ശക്തമാക്കാൻ എല്ലാ സ്റ്റേഷനുകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്. വിഴിഞ്ഞത്ത് പിടിയിലായ കഞ്ചാവ് കടത്തുസംഘത്തിന്റെ മറ്റ് ഇടപാടുകൾ സംബന്ധിച്ച് തുടരന്വേഷണം ഊർജിതമാക്കിയെന്നും കമ്മീഷണർ അറിയിച്ചു.