convention-ulghadanam

കല്ലമ്പലം:നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ കൺവെൻഷൻ സംഘടിപ്പിച്ചു.സ്ഥാനാർത്ഥി സവാദിന്റെ കൺവെൻഷൻ സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.മുല്ലനെല്ലൂർ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ സംസ്ഥാന കമ്മറ്റിയംഗം വി.ജോയി എം.എൽ.എ,സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി മുരളി,ജില്ലാ കമ്മറ്റിയംഗം മടവൂർ അനിൽ,ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ,ഇ.ജലാൽ,ബേബീ രവീന്ദ്രൻ,സജീർ രാജകുമാരി,സജീർ കല്ലമ്പലം,എസ്.സുധീർ തുടങ്ങിയവർ പങ്കെടുത്തു.