df

തിരുവനന്തപുരം: നിയമ, ഇൻഷ്വറൻസ് മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐ.ടി സ്ഥാപനമായ ബ്രിട്ടണിലെ കെന്നഡീസ് ഐ.ക്യു ടെക്നോപാർക്കിൽ ഒാഫീസ് തുറന്നു.

ഐ.ടി പാർക്ക്സ് സി.ഇ.ഒ ജോൺ എം. തോമസ്, ടെക്‌നോപാർക്ക് ഐ ആൻഡ് ആർ അഡ്മിനിസ്‌ട്രേഷൻ മാനേജർ ഡി.എസ്. അഭിലാഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ

കെന്നഡീസ് ഗ്ലോബൽ ഹെഡ് ഒഫ് ലയബിലിറ്റി ആൻഡ് ഇന്നവേഷൻ റിച്ചാർഡ് വെസ്റ്റ്, പ്രൊഡക്ട് ആൻഡ് ഇന്നവേഷൻ ഡയറക്ടർ കെരീം ഡെറിക്, ഹെഡ് ഒഫ് എൻജിനിയറിംഗ് ബിൽ മക്ലാഗ്വിൻ, സി.ഇ.ഒ ടോണി ജോസഫ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ഒാഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

കൊഗ്നിറ്റീവ് കംപ്യൂട്ടിംഗ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മലയാളികളായ ടോണി ജോസഫ്, ആർ. ജയകുമാർ, വി.എം. രഞ്ജു എന്നിവർ ചേർന്ന് ആരംഭിച്ച കമ്പനി ബ്രിട്ടണിലെ കെന്നഡീസ് ഗ്ളോബൽ ലോ ഐ.ടി.കമ്പനി ഏറ്റെടുത്തതോടെയാണ് കെന്നഡീസ് ഐ.ക്യു എന്ന ബ്രിട്ടൺ ആസ്ഥാനമായുള്ള കമ്പനിയായി മാറിയത്. കമ്പനിയുടെ സാങ്കേതിക വിഭാഗമാണ് ടെക്നോപാർക്കിൽ പ്രവർത്തിക്കുക.