
കാട്ടാക്കട:മനുഷ്യ സ്നേഹത്തിന്റെ സംഗമ വേദിയാണ് ഇഫ്താർ സംഗമങ്ങളെന്ന് അഡ്വ.എം.വിൻസന്റ്.എം.എൽ.എ പറഞ്ഞു.പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി മുഖ്യാതിഥിയായിരുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ,കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം.ഷഫീർ,ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ആർ.ബൈജു,കട്ടാക്കട സുബ്രഹ്മണ്യം, വിനോദ് സെൻ,പൂവച്ചൽ മുസ്ലിം ജമാഅത്ത് ഇമാം ജനാബ് അബ്ദുൽ ഹാദി അൽ കാശിഫി,ഫാദർ സേവ്യർ കൊന്നാത്തുവിള, എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ചന്ദ്രശേഖരൻ നായർ,കേണൽ എസ്.ആർ.ബി.നായർ,റമീസ് ഹുസൈൻ,അസീസ്,എ.എസ് ഇർഷാദ്,വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി,എന്നിവർ സംസാരിച്ചു. സാഹിത്യകാരി ഡോ.മേഴ്സി സാമുവലിന് അഡ്വ.വിൻസന്റ് എം. എൽ.എ ആദരിച്ചു.