വരൻ സമ്പത്ത് ആർക്കിടെക്ട്

my

പ്രശസ്ത ചലച്ചിത്രതാരം മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം. സമൂഹമാധ്യമങ്ങളിൽ വിവാഹചിത്രങ്ങൾ വന്നതോടെയാണ് ആരാധകർ വിവരം അറിയുന്നത്. കൊട്ടും മേളവുമായി മൈഥിലിയെ സമ്പത്തിന്റെ വീട്ടിലേക്ക് വരവേൽക്കുന്നതിന്റെ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തു.

രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി വെള്ളിത്തിരയിൽ എത്തുന്നത്. സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായതോടെ കൂടുതൽ ശ്രദ്ധേയയായി. അഭിനയ ജീവിതത്തിൽനിന്ന് ഇടവേള എടുത്തിരിക്കുകയാണ് മൈഥിലി. അതേക്കുറിച്ച് ചോദിച്ചപ്പോൾ മുൻപ് മൈഥിലി ഇങ്ങനെ പറഞ്ഞു.

''ന​ല്ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്യ​ാൻ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണ് ​ഞാ​ൻ.​ ​ക​രി​യ​റി​ന്റെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ഞാ​ൻ​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്ത​ത് ​അ​തി​ന് ​വേ​ണ്ടി​യാ​ണ്.​ ​ന​ല്ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​വ​രു​മ്പോ​ൾ​ ​മാ​ത്രം​ ​ഇ​നി​ ​സി​നി​മ​ ​ചെ​യ്താ​ൽ​ ​മ​തി​യെ​ന്ന​ ​തീ​രു​മാ​ന​മെ​ടു​ത്തു.സി​നി​മ​യി​ൽ​ ​ഒ​രു​ ​ഇ​ട​വേ​ള​ ​വേ​ണ​മെ​ന്ന് ​എ​നി​ക്കും​ ​തോ​ന്നി​യി​രു​ന്നു.പ​ത്തു​വ​ർ​ഷം​ ​സി​നി​മ​യി​ൽ​ ​നി​ന്നി​ട്ട് ​ഒ​രു​ ​ബ്രേ​ക്കെ​ടു​ത്ത​ത് ​എ​ന്നെ​ത്ത​ന്നെ​ ​പ​ഠി​ക്കാ​നാ​യാ​ണ്.​ ​അ​തു​വ​രെ​ ​ക​രി​യ​ർ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​എ​ന്റെ​ ​ഫോ​ക്ക​സ്.​ ​എ​നി​ക്ക് ​കു​റ​ച്ചു​കാ​ലം​ ​എ​ന്റേ​താ​യ​ ​ജീ​വി​തം​ ​ജീ​വി​ക്ക​ണ​മെ​ന്ന് ​തോ​ന്നി.പാ​ലേ​രി​മാ​ണി​ക്യ​ത്തി​ൽ​ ​എ​നി​ക്ക് ​ഗം​ഭീ​ര​മാ​യൊ​രു​ ​തു​ട​ക്കം​ ​കി​ട്ടി.​ ​പ​ക്ഷേ​ ​പി​ന്നീ​ട് ​എ​ന്റെ​ ​സി​നി​മ​ക​ളു​ടെ​ ​സെ​ല​ക്ഷ​ൻ​ ​പാ​ളി​പ്പോ​യെ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​ആ​ ​പ്രാ​യ​ത്തി​ലെ​ ​എ​ന്റെ​ ​പ​ക്വ​ത​ക്കു​റ​വാ​യി​രു​ന്നു​ ​ശ​രി​യാ​യ​ ​കാ​ര​ണം.
സി​നി​മാ​ ​പാ​ര​മ്പ​ര്യ​മു​ള്ള​ ​ഒ​രു​ ​കു​ടും​ബ​മ​ല്ല​ ​എ​ന്റേ​ത്.​ ​പ​ല​ ​സി​നി​മ​ക​ളും​ ​ചെ​യ്ത​ശേ​ഷ​മാ​ണ് ​അ​ത് ​ചെ​യ്യേ​ണ്ടാ​യി​രു​ന്നു​വെ​ന്നും​ ​അ​ല്ലെ​ങ്കി​ൽ​ ​അ​തി​ലും​ ​ന​ന്നാ​യി​ ​എ​നി​ക്ക് ​ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്നു​മൊ​ക്കെ​ ​തോ​ന്നി​യി​ട്ടു​ള്ള​ത്.ഞാ​ൻ​ ​ന​ല്ല​ ​സി​നി​മ​ക​ളും​ ​മോ​ശം​ ​സി​നി​മ​ക​ളും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​അ​തും​ ​ഒ​രു​ ​പാ​ഠ​മാ​യി​രു​ന്നു.​ ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​മാ​ത്രം​ ​ തി​രഞ്ഞെടുത്ത് ചെ​യ്യാ​ൻ​ ​ആ​ർ​ക്കും​ ​പ​റ്റി​ല്ല.​ ​വ​ലി​യ​ ​വ​ലി​യ​ ​അ​ഭി​നേ​താ​ക്ക​ളു​ടെ​ ​കാ​ര്യ​മെ​ടു​ത്താ​ലും​ ​അ​വ​രൊ​ക്കെ​ ​ന​ല്ല​ ​സി​നി​മ​യും​ ​മോ​ശം​ ​സി​നി​മ​യും​ ​ചെ​യ്തി​ട്ടു​ള്ള​വ​രാ​ണ്.​ ​അ​താ​രു​ടെ​യും​ ​തെ​റ്റും​ ​കു​റ്റ​വു​മൊ​ന്നു​മ​ല്ല.​ ​അ​ത​ങ്ങ​നെ​യാ​ണ്.
പാ​ലേ​രി​മാ​ണി​ക്യം​ ​ക​ഴി​ഞ്ഞാ​ൽ​ ​എ​നി​ക്ക് ​ന​ല്ലൊ​രു​ ​ക​ഥാ​പാ​ത്രം​ ​കി​ട്ടി​യ​ത് ​സോ​ൾ​ട്ട് ​ആ​ൻ​ഡ് ​പെ​പ്പ​റി​ലാ​ണ്.​ ​ആ​ളു​ക​ളി​ലേ​ക്ക് ​ഇ​റ​ങ്ങി​ച്ചെ​ന്ന​ ​സി​നി​മ.
ടി.വി ചന്ദ്രൻ സാറിന്റെ മോഹവലയത്തിലും നല്ല കഥാപാത്രം ലഭിച്ചു.''മൈഥിലി പറഞ്ഞു. കേരള കഫേ, ചട്ടമ്പിനാട്, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ലോഹം, മേരാ നാം ഷാജി, സിൻജാർ തുടങ്ങിയവയാണ് മൈഥിലിയുടെ മറ്റു ചിത്രങ്ങൾ . ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ജോസ് ചിത്രം ചട്ടമ്പി ആണ് റിലീസിന് ഒരുങ്ങുന്നത്.