
ജൂണിൽ വിവാഹം ഉണ്ടെന്ന അഭ്യൂഹത്തിനിടെ വിഘ്‌നേഷ് ശിവനും തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും തിരുപ്പതി ക്ഷേത്രദർശനം നടത്തി. മംഗല്യഭാഗ്യത്തിന് തിരുപ്പതി ദർശനം ഉത്തമം എന്നാണ് വിശ്വാസം. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാതുവാക്കിലെ രണ്ട് കാതൽ ആണ് വിഘ്‌നേഷ് ശിവന്റെ പുതിയ റിലീസ്. കാതുവാക്കിലെ രണ്ട് കാതൽ സിനിമയുടെഹാഷ് ടാഗോടുകൂടി വിഘ്‌നേഷ് ശിവനാണ് തിരുപ്പതി ദർശനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കഴിഞ്ഞവർഷമാണ് നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ നിശ്ചയം നടന്നത്. ജൂണിൽ വിക്കിയും നയൻസും വിവാഹിതരാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.അജിത്തിനെ നായകനാക്കി ഈ വർഷം പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിഘ് നേഷ് ശിവൻ. നയൻതാര ആണ് ചിത്രത്തിൽ നായിക.