
യഷിന്റെ കെജിഎഫ് ചാപ്ടർ 2 മേയ് 27ന് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന കെജിഎഫ് 2 കന്നട, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായാണ് ഒ.ടി.ടി റിലീസ്. ബോളിവുഡും കീഴടക്കി കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ സംവിധാനം പ്രശാന്ത് നീൽ നിർവഹിക്കുന്നു. കോലാർ സ്വർണ ഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. സഞ്ജയ് ദത്ത് ചിത്രത്തിൽ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകാശ് രാജ്, ശ്രീനിഥി ഷെട്ടി, മാളവിക അവിനാശ്,രവീണ ടണ്ടൻ എന്നിവരാണ് മറ്റു താരങ്ങൾ.