ambika-ulkadanam-cheyyunn

കല്ലമ്പലം: കേരളകൗമുദിയും വടശേരിക്കോണം പി ആൻഡ് ജെ ഫ്ലോറിംഗ്സും സംയുക്തമായി ഒറ്റൂർ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിച്ചു. ഇന്നലെ വൈകിട്ട് ഒറ്റൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിലാണ് മികച്ച സേവനം അനുഷ്ടിച്ച ആശാപ്രവർത്തകരെയും ആരോഗ്യപ്രവർത്തകരെയും വിശിഷ്ട വ്യക്തികളെയും ആദരിച്ചത്.

ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിതാ സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം വി. പ്രിയദർശിനി, പി ആൻഡ് ജെ ഫ്ലോറിംഗ്സ് എം.ഡി. ലാജി, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ബീന, വൈസ് പ്രസിഡന്റ് ജയപ്രകാശ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാഗിണി, പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ, ഹെൽത്ത് ഇൻസ്‌പെക്ടർ ഗിനിലാൽ, കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോഷിബാസു, ബഡ്‌ജറ്റ് ഹോം കൺസ്ട്രക്ഷൻ എം.ഡി നാവായിക്കുളം മണികണ്ഠൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. കേരളകൗമുദി അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സുധികുമാർ സ്വാഗതവും കേരളകൗമുദി കല്ലമ്പലം ലേഖകൻ സുനിൽകുമാർ നന്ദിയും പറഞ്ഞു.