ആറ്റിങ്ങൽ: ആറ്റിങ്ങൽ മേഖലയിൽ കഴിഞ്ഞ ദിവസം നാല് പ്രാവശ്യം പത്ത് മിനിട്ടു വച്ച് കറന്റ് പോയത് നാട്ടുകാരെ വലച്ചു. രാത്രി രണ്ട് പ്രാവശ്യമാണ് ഇങ്ങനെ കറന്റ് പോയത്. വിവരം തിരക്കാൻ ഓഫീസിൽ വിളിച്ചപ്പോൾ ഉടൻ വരും എന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചത്.

പ്രശ്നത്തെ സംബന്ധിച്ച് എ.ഇയുമായി സംസാരിച്ചപ്പോഴാണ് കാരണം വ്യക്തമായത്. സബ് സ്റ്റേഷനിൽ ട്രാൻസ്ഫോർമറുകളിൽ ലോഡ് റീ അറേഞ്ച് ചെയ്യുന്ന പ്രവ‌ൃത്തിയുടെ ട്രയൽ റൺ നടന്നു വരികയാണെന്നും അതിനാലാണ് ഇങ്ങനെ ഉണ്ടായതെന്നുമായിരുന്നു മറുപടി.

അടുത്ത മാസം മൂന്നാം തീയതി മുതൽ മുൻകൂട്ടി അറിയിച്ച് ഓരോ പ്രദേശത്തേയും ട്രാൻസ്ഫോർമർ കൂടുതൽ പ്രവർത്തന ക്ഷമമാക്കുന്ന പ്രവൃത്തി ആരംഭിക്കുമെന്നും എ.ഇ അറിയിച്ചു.