വക്കം: കീഴാറ്റിങ്ങൽ തിനവിള എ.കെ നഗർ ലക്ഷം വീട് കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 3ന് വി.ശശി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ആലോചനാ യോഗത്തിൽ വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുക്കും. കോളനി നിവാസികൾക്ക് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുക്കാൻ കഴിയുന്ന തരത്തിലാണ് യോഗം ക്രമീകരിച്ചിരിക്കുന്നതെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി കടയ്ക്കാവൂർ ഷിബു അറിയിച്ചു.