തിരുവനന്തപുരം:കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം അതിരൂപതാ സംഘടിപ്പിക്കുന്ന സുവർണസ്മൃതി പരിപാടി ഇന്ന് വൈകിട്ട് 5 ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും.സാമൂഹ്യ, സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 14 പേരെ ചടങ്ങിൽ അനുസ്മരിക്കും. അതിരൂപതാ സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും മന്ത്രി ജി.ആർ.അനി!ൽ മുഖ്യ പ്രഭാഷണവും നടത്തും.വിശുദ്ധ ദേവസഹായം പിള്ളയുടെ ഛായാചിത്ര അനാച്ഛാദനം എം.വിൻസെന്റ് എം.എൽ.എയും ഫെറോന പ്രസിഡന്റുമാർക്കുള്ള പതാക കൈമാറൽ വി.കെ. പ്രശാന്ത് എം.എൽ.എയും നിർവഹിക്കും.കെ.എൽ.സി.എ.സുവർണ ജൂബിലിയുടെ ഭാഗമായി അതിരൂപതാതല പരിപാടികളുടെ പ്രഖ്യാപനം അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ജോൺഡാൾ നിർവഹിക്കുമെന്ന് ചാൻസിലർ മോൺ. സി.ജോസഫ്, കെ.എൽ.സി.എ. അതിരൂപതാ പ്രസിഡന്റ് പാട്രിക് മൈക്കിൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.