guru

നെയ്യാറ്റിൻകര: മാമ്പഴക്കര മാങ്കോട്ടുകോണം ശ്രീനാരായണഗുരു മന്ദിരത്തിന്റെ പതിനൊന്നാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ഷിബു,ജോസ് ഫ്രാങ്ക്ലിൻ,കൗൺസിലർ മഞ്ചന്തല സുരേഷ്,ആവണി ശ്രീകണ്ഠൻ, ആർ.ബി.പാലസ് രമണൻ,സതികുമാർ,ട്രസ്റ്റ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.