antony

തിരുവനന്തപുരം: ശബ്ദമലിനീകരണം ശരീരത്തെയും തലച്ചോറിനെയും സാരമായി ബാധിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.അന്തർദേശീയ ശബ്ദ മലിനീകരണ ബോധവത്കരണ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബ്ദമലിനീകരണം കുറയ്ക്കുന്നതിനായി ഐ.എം.എയും ഡോ. ജോൺ പണിക്കരും നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.നാഷണൽ ഇൻഷേറ്റീവ് ഫോർ സേഫ് സൗണ്ട് ചെയർമാൻ ഡോ. ജോൺ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശ്രീജിത്ത് എൻ.കുമാർ, ശാന്തിഗിരി ആശ്രമം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, അഡിഷൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു, സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ തുടങ്ങി​യവർ പങ്കെടുത്തു. ലേഡി സൈക്കളിസ്റ്റുകളും മെഡിക്കൽ വിദ്യാർത്ഥികളും പ്രൊഫഷണൽ സൈക്കളിസ്റ്റുകളും പങ്കെടുത്ത സൈലന്റ് വീൽസ് സൈക്കിൾ റാലി മന്ത്രി ഫ്ളാഗ്ഓഫ് ചെയ്‌തു. മേയ് എട്ടി​ന് കൊച്ചി​യി​ൽ നടക്കുന്ന സമാപന സമ്മേളനത്തി​ൽ മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും.