p

തിരുവനന്തപുരം: വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 31 പുതിയ തസ്‌തികകൾ സൃഷ്ടിച്ച് ഉത്തരവായതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. 8 ജില്ലകളിലായാണ് പുതിയ 31 തസ്‌തികകൾ. ഇന്ന് കാലാവധി അവസാനിക്കുന്ന റാങ്ക്‌ലിസ്റ്റിൽ നിന്നാണ് നിയമനം. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും വകുപ്പിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമായാണ് നിയമനമെന്ന് മന്ത്രി പറഞ്ഞു.