വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ വയോജന സൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതസുന്ദരേശൻ, ജില്ലാപഞ്ചായത്തംഗം ഗീതാനസീർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത എസ് ബാബു, സീനത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ എസ് കുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻമാരായ ഹർഷാദ്സാബു, ബിന്ദു.സി, വി.സതീശൻ, അംഗങ്ങളായ പുത്ത്ലീഭായി,ജെസി.ആർ,സജികുമാർ,ഷീബ.ആർ,ദിവ്യ.വി,ശ്രീദേവി.എസ്,ജെസി.ബി, റിയാസ് വഹാബ്,നസീഫ്.എം,സജീന.എസ്,എം.മുരളീധരൻ,സിമിലിയ,മെഡിക്കൽ ഓഫീസർ ഡോ.രാജു,ഇടവ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ജെ.ശശാങ്കൻ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ഷിബു, കോൺഗ്രസ് മണ്ഡലം കമ്മിറ്രി പ്രസിഡന്റ് ശ്രീനാഥ്,ബി.ജെ.പി ഇടവ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.ദിനേസ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദ്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സർജിത് ജീവൻ എന്നിവർ സംസാരിച്ചു.