
വർക്കല:സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഹരിത സമൃദ്ധി നഗരസഭ എന്ന പദവിയിലേക്ക് വർക്കല നഗരസഭ. ആൾ താമസമുള്ള എല്ലാ വീടുകളിലും ഒരിനം പച്ചക്കറിയെങ്കിലും കൃഷി ചെയ്യുന്ന വാർഡുകളെയാണ് ഹരിത സമൃദ്ധി വാർഡുകൾ എന്ന് അറിയപ്പെടുന്നത്. വർക്കല നഗരസഭയുടെ എല്ലാ വാർഡുകളിലെ വീടുകളിലും പച്ചക്കറി കൃഷി നടത്തിയിട്ടുള്ളതിനാലാണ് സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സമൃദ്ധി നഗരസഭ എന്ന പദവി വർക്കല നഗരസഭയ്ക്ക് ലഭിച്ചത്. സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണഹരിത സമൃദ്ധി നഗരസഭ എന്ന പദവി പ്രഖ്യാപനം വർക്കല നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ.വി.ജോയി എം.എൽ. എ നിർവഹിച്ചു.നവകേരളം കർമ്മ പദ്ധതി -2 കോർഡിനേറ്ററായ ഡോ.ടി.എൻ.സീമ സമ്പൂർണ്ണ ഹരിത സമൃദ്ധി നഗരസഭ സാക്ഷ്യപത്രം വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജിക്ക് കൈമാറി.നഗരസഭാ സെക്രട്ടറി സനൽകുമാർ ഡി.വി,കൃഷി ഓഫീസർ രാധാകൃഷ്ണൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി ആർ.വി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സജിനി മൻസാർ,ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിധിൻ നായർ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബീവിജാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയകുമാർ,വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ,ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.പന യോഗത്തിൽ നവകേരളം കർമ്മ പദ്ധതി കോഡിനേറ്റർ റ്റി. എൻ. സീമ മുഖ്യപ്രഭാഷണം നടത്തുന്നു. വി. ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം. ലാജി തുടങ്ങിയവർ സമീപം.