തിരുവനന്തപുരം:ആൾ ഇന്ത്യാ ഭാരത്‌ഗ്യാസ് എൽ.പി.ജി ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ടെറിറ്ററി ഫാമിലി ബിസിനസ് മീറ്റ് 2022 കോവളം ഹോട്ടൽ ഉദയ് സമുദ്ര‌യിൽ ദേശീയ പ്രസിഡന്റ് കൈലേഷ് ഡുഡാനി ഉദ്ഘാടനം ചെയ്‌തു.സംസ്ഥാന പ്രസിഡന്റ് ജോയ് കളപ്പുര, ദേശീയ വൈസ് പ്രസിഡന്റ് അജിൻഷാ,പി.എൻ.സേത് തുടങ്ങിയവർ പങ്കെടുത്തു.തിരുവനന്തപുരം ടെറിറ്ററി പ്രസിഡന്റായി എസ്.കുമാറിനെയും സെക്രട്ടറിയായി സണ്ണി മാത്യുവിനെയും തിരഞ്ഞെടുത്തു.