
കുളക്കട: കുളക്കട കിഴക്ക് മലപ്പാറ ഷാമോൻ ഭവനിൽ ജോമോന്റെയും കുഞ്ഞുമോളുടെയും മകൻ ഷാമോൻ (18) നിര്യാതനായി. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. പൂവറ്റൂർ ഡി.വി.എൻ.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. സംസ്കാരം നാളെ രാവിലെ 10.30ന് കുളക്കട സെന്റ് തോമസ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. സഹോദരൻ: ഷാലോം.