p

തിരുവനന്തപുരം:കഴിഞ്ഞ വ്യാഴാഴ്ച കഴക്കൂട്ടത്ത് കെ-റെയിൽ സമരത്തിനിടെ തന്നെ ചവിട്ടിവീഴ്ത്തിയ മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരൻ ഷബീറിനെതിരെ പൊലീസ് കംപ്ലെയിന്റ് അതോറിട്ടിയിലും പട്ടികജാതി കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും കോൺ​ഗ്രസ് പ്രവ‍ർത്തകൻ ജോയി പരാതി നൽകി.

ഷബീറിനെ സസ്പെൻഡ് ചെയ്യണമെന്നും എസ്.സി-എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

സമരക്കാരെ ചവിട്ടിയ നടപടി വിവാദമായതോടെ ഷെബീറിനെ അന്വേഷണവിധേയമായി എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഷെബീറിനെതിരെ അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു. കെ റെയിൽ വിരുദ്ധ സമരക്കാരനെ ഷെബീർ മുഖത്തടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു അതിക്രമം.