
തിരുവനന്തപുരം : പ്രമുഖ കമ്പനിയായ ഏഷ്യൻ ഗ്രാനിറ്റോ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വില്പന ആരംഭിച്ചു. മേയ് 10ന് വില്പന അവസാനിക്കും. റൈറ്റ്സ് ഇഷ്യുവിന് കീഴിലുള്ള ഒരു ഷെയറിന് 63രൂപയാണ് നിരക്ക്. 6,99,93,682 ഓഹരികളാണ് കമ്പനി ഇറക്കുന്നത്. 10രൂപ വിലയുള്ള ഓരോ ഷെയറും 63രൂപയ്ക്കാണ് നൽകുന്നത്. യോഗ്യരായ ഷെയർ ഹോൾഡർമാർക്ക് 37:30 അനുപാതത്തിൽ ഓഹരികൾ കരസ്ഥമാക്കാം. ആകെ 440.96കോടി രൂപയാണ് ഇതിലൂടെ കമ്പനി സമാഹരിക്കുന്നത്.