ob-saranya-22

തേ​വ​ല​ക്ക​ര: ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ യുവതി അപകടത്തിൽ മരിച്ചു. കോ​യി​വി​ള പു​ത്തൻ സ​ങ്കേ​തം ചു​ന്തി​നേ​ഴ്​ത്ത് വീ​ട്ടിൽ സു​രേ​ഷി​ന്റെ​യും (ശ​ശി​ധ​രൻ പി​ള്ള) ശോ​ഭ​യു​ടെ മ​ക​ളും ഉ​ണ്ണി​ക്കൃ​ഷ്​ണന്റെ ഭാ​ര്യ​യു​മാ​യ എ​സ്. ശ​ര​ണ്യയാണ് (22)മ​രിച്ചത്.

നായ കുറുകേ ചാ​ടി​യ​തി​നെ​ തു​ടർ​ന്ന് ബ്രേക്കിട്ടപ്പോൾ റോഡിൽ തലയിടിച്ച് വീണ് തത്ക്ഷണം മരിക്കുകയായിരുന്നു. ച​വ​റ ഗ​വ. കോ​ളേ​ജി​ന് സ​മീ​പമായിരുന്നു അ​പ​ക​ടം. ഉ​ണ്ണി​ക്കൃ​ഷ്​ണൻ ജി​ല്ലാ ആ​ശു​പ​ത്രി​​യി​ലാ​ണ്. സ​ഹോ​ദ​രൻ: ശ​രത്ത് കു​മാർ.