
കാട്ടാക്കട : സഹകരണ സ്ഥാപനങ്ങൾക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളിൽ ആശങ്ക പടർത്തുന്നത് ഇരിക്കുന്ന കൊമ്പ് വെട്ടുന്നതിന് തുല്യമെന്ന് ഐ.ബി.സതീഷ്.എം.എൽ.എ പറഞ്ഞു. സഹകരണ സ്ഥാപനങ്ങളെ നശിപ്പിച്ചാൽ ദുരിതത്തിലാകുന്നത് സാധാരണക്കാരാണെന്നും വ്യാജ പ്രചാരണങ്ങൾക്കെതിരെ സഹകാരികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ടല സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച ഇടപാടുകാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ നാല്പത് ശതമാനത്തിൽ അധികം സാധാരണക്കാരും കണ്ടല സർവീസ് സഹകരണ ബാങ്കിനെയാണ് ആശ്രയിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ പറഞ്ഞു.ബാങ്കിന് യാതൊരു പ്രതിസന്ധിയും നേരിടുന്നില്ലെന്നും ഇടപാടുകൾ സുഗമാണെന്ന് തെളിയിക്കുന്നതാണ് സെക്രട്ടറി അവതരിപ്പിച്ച അവലോകന റിപ്പോർട്ടെന്നും ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ ചൂണ്ടിക്കാട്ടി.