നെയ്യാറ്റിൻകര: മാർക്കറ്റിൽ പച്ചക്കറിയുടെ വില ദിനംപ്രതി കുതിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പ്രഹരത്തിൽ നിന്നും തല ഉയർത്താൻ ശ്രമിക്കുന്ന പൊതുജനത്തിന് ഇത് ഇരുട്ടടിയാണ്. ദൈനംദിന ജീവിതവും തൊഴിലും പച്ചപിടിപ്പിക്കാൻ നെട്ടോട്ടമോടുന്ന ജനം തീൻമേശയിൽ പച്ചക്കറി ഒഴിവാക്കുന്ന അവസ്ഥയാണ്. മു​രി​ങ്ങ​ക്ക,​ ​ത​ക്കാ​ളി,​ ​കി​ഴ​ങ്ങ്,​ ​ഇ​ഞ്ചി,​ ​പ​ച്ച​ക്കാ​യ,​ ​​ബീ​ൻ​സ്,​ ​വ​ള്ളി​പ്പ​യ​ർ,​ ​വ​ഴു​ത​ന,​ ​വെ​ള്ള​രി,​ ​വെ​ണ്ട,​ ​പ​ച്ച​മു​ള​ക് ​എ​ന്നി​വ​യ്ക്ക് ​കഴി​ഞ്ഞ​ കഴിഞ്ഞ ഡിസംബർമാസത്തേക്കാൾ ​വി​ല​ ​വ​ർ​ദ്ധി​ച്ചി​രി​ക്കു​ന്ന​ത്.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നു​ള്ള​ ​പ​ച്ച​ക്ക​റി​ ​വ​ര​വ് ​കു​റ​ഞ്ഞ​താ​ണ് ​വി​ല​ ​വ​ർ​ദ്ധ​ന​യ്ക്ക് ​കാ​ര​ണം.​ ഒപ്പം മഴയും കൂടിവന്നതോടെ പച്ചക്കറിയുടെ വില റോക്കറ്റ്പോലെ കുതിക്കാൻ തുടങ്ങി. നിലവിൽ ര​ണ്ടാ​ഴ്ച​യോ​ളം​ ​കു​റ​ഞ്ഞി​രു​ന്ന​ ​വി​ല​ ​വീ​ണ്ടും​ ​ഉ​യ​രാ​ൻ​ ​കാ​ര​ണം. കാണാനില്ല അടുക്കളത്തോട്ടം ലോക്ക്‌ഡൗൺ വന്നതോടെ മലയാളികൾ വീട്ടിൽ കൃഷിചെയ്യാൻ തുടങ്ങിയിരുന്നു. എന്നാൽ വീണ്ടും ജനം തിരക്കായതോടെ ​വീ​ടു​ക​ളി​ലെ​ ​അ​ടു​ക്ക​ളത്തോ​ട്ട​വും​ ​ഇ​ല്ലാ​താ​യി.​ ​നാ​ട​ൻ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ല​ക്ഷ്യ​മാ​ക്കി​യും​ ​വി​ല​ ​നി​യ​ന്ത്രി​ക്കാ​നു​മാ​യി​ ​പ​ഞ്ചാ​യ​ത്തു​ക​ൾ​​തോ​റും​ ​കൃ​ഷി​ഭ​വ​ൻ​ ​ആ​രം​ഭി​ച്ച​ ​ആ​ഴ്ച​ച​ന്ത​ക​ളാ​ണ് ​ജ​ന​ങ്ങ​ളു​ടെ​ ​ഏ​ക​ ​ആ​ശ്വാ​സം.​ ​എ​ന്നാ​ൽ​ ​ഇ​വി​ട​യും​ ​പ​ച്ച​ക്ക​റി​ ​ല​ഭ്യ​ത​ ​കു​റ​ഞ്ഞു.​ ​ പഴിചാരി വ്യാപാരികൾ കഴിഞ്ഞകുറച്ച് നാളുകളായ് പെയ്ത വേനൽമഴകാരണമാണ് ചില ഇനങ്ങൾക്ക് വില വർദ്ധിച്ചതെന്നാണ് മൊത്തവ്യാപാരികളുടെ ഭാഷ്യം. മൊത്തവ്യാപാരികൾഇതിന്റെ പേരിൽ സാധനങ്ങൾ പൂഴ്ത്തിവച്ച് വിലക്കയറ്റം സൃഷ്ടിക്കുന്നതായാണ് ഇവരുടെ ആരോപണം. പൂഴ്ത്തിവയ്പും അമിത വിലവർദ്ധനവും തടയാനുള്ള പരിശോധന ശക്തമല്ലെന്നും ആക്ഷേപമുണ്ട്. വില വർദ്ധിച്ചതോടെ ചെറുകിട വ്യാപാരികൾക്ക് മെച്ചപ്പെട്ട ലാഭം ലഭിക്കുന്നില്ലെന്നും പരാതിഉയരുന്നുണ്ട്. ​വി​ല​ ​കി​ലോ​ഗ്രാ​മി​ന് ​(​ ഡിസംബറിൽ...........നി​ലവിൽ)​ കി​ഴ​ങ്ങ്:​20 .................... 25 സ​വാ​ള​:​ 25 .................... 30 ഇ​ഞ്ചി​:​ 40​......................240 ത​ക്കാ​ളി​:​ 30...... 40 ബീ​ൻ​സ്:​ 65....80 വെ​ണ്ട​യ്ക്ക​:​ 35............40 പ​ച്ച​മു​ള​ക്:​ 35.................40 വെ​ള്ള​രി​ക്ക​:​ 38..........27