
വെഞ്ഞാറമൂട്:മാണിക്കൽ പഞ്ചായത്ത് പദ്ധതി തുക ഉപയോഗിച്ച് വിവിധ ഘടക സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യത്തിനായി വാങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.സുരേഷ് കുമാർ,ആർ.സഹീറത്ത് ബീവി,പഞ്ചായത്തംഗങ്ങളായ ജ്യോതി ലക്ഷ്മി,ശ്യാമള,സുനിത,ഗീത പഞ്ചായത്ത് സെക്രട്ടറി ജി.എൻ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.