
കിളിമാനൂർ:തെളി നീരോഴുകും നവകേരളം പഴയകുന്നുമ്മൽ പഞ്ചായത്തുതല ഉദ്ഘാടനം നടത്തി.ജനകീയ പങ്കാളിത്തത്തോടെ മാലിന്യ നിക്ഷേപം തടഞ്ഞു വാർഡുതല സമിതികളുടെ നേതൃത്വത്തിൽ സ്ഥാപന സന്ദർശനം നടത്തിയാണ് പഞ്ചായത്ത് പ്രവർത്തനം ഏറ്റെടുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പാപ്പാല ഏലാ തോട്ടിൽ ജല നടത്തതോടെ ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.എൽ അജീഷ് സ്വാഗതവും സെക്രട്ടറി എസ്.ശ്യാം കുമാരൻ നന്ദിയും പറഞ്ഞു.ബ്ലോക്ക് മെമ്പർ എ.ഷീല,വൈസ് പ്രസിഡന്റ് എസ്.വി.ഷീബ,പഞ്ചായത്ത് അംഗങ്ങളായ എസ്.സിബി,എൻ. സലിൽ,എൻ.എസ്.അജ്മൽ,എസ്.ശ്യാം നാഥ്,സുമ സുനിൽ,രതി പ്രസാദ്,ഗിരിജ കുമാരി,ഷീജ സുബൈർ,ശ്രീലത ടീച്ചർ,പി. ഹരീഷ് എന്നിവർ പങ്കെടുത്തു.