
വെഞ്ഞാറമൂട്:കണിയാപുരം ബി.ആർ.സിയുടെ നേതൃത്വത്തിൽ മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോട് പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ ആരംഭിച്ച ആലിപ്പഴം സർഗാത്മക ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ നിർവഹിച്ചു.എസ്.എം.സി ചെയർമാൻ എസ്.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.കവി പിരപ്പൻകോട് അശോകൻ മുഖ്യാതിഥിയായി.ബി.ആർ.സി ട്രയിനർ രാജേഷ് ലാൽ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് കുമാർ,ബി.പി.സി ഉണ്ണികൃഷ്ണൻ പാറയ്ക്കൽ,പി.ടി.എ പ്രസിഡന്റ് കെ.എസ് ഷാജു,വി.എൻ വിനീത,എസ്. സജികുമാർ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.മാജിത സ്വാഗതവും എസ്.വി. ശ്രീജ നന്ദിയും പറഞ്ഞു.