കല്ലമ്പലം:നാവായിക്കുളം മലയാള വേദിയുടെ സാംസ്‌കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ കോ-ഓപ്പററേറ്റിവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ മേയ്‌ 8ന് അടൂർ പ്രകാശ്‌ എം.പി ഉദ്ഘാദനംചെയ്യും.കാഥികൻ ഞെക്കാട് ശശി അദ്ധ്യക്ഷത വഹിക്കും.മലയാള വേദി സെക്രട്ടറി ഓരനല്ലൂർ ബാബു സ്വാഗതവും യു.എൻ ശ്രീകണ്ഠൻ നന്ദിയും പറയും.നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ,ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം തോട്ടയ്ക്കാട് ശശി, മുൻ എം.എൽ.എ വർക്കല കഹാർ, പ്രൊഫ.ചിറക്കര സലീംകുമാർ,വാർഡ്‌ മെമ്പർ അശോകൻ,അഡ്വ.ബി.ആർ.എം ഷെഫീർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.ഷാജഹാൻ, കേരളവ്യാപാരി വ്യവസായ ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് ബി.ജോഷി ബാസു തുടങ്ങിയവർ പങ്കെടുക്കും.